മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ഗൂഗിള്‍ ആക്‌സിലറേറ്റര്‍ പദ്ധതിയില്‍ കൊകോ ഗെയിംസ്


സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗൂഗിള്‍ നടത്തുന്ന ഗെയിംസ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്കു രാജ്യത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളില്‍ മലയാളി സംരംഭകരായ കൊകോ ഗെയിംസ്. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ പ്രവര്‍ത്തിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം, നിക്ഷേപം, ലോകോത്തര സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന 4 മാസത്തെ ഹൃസ്വ പരിപാടിയാണ് ഗൂഗിള്‍ ആക്‌സിലറേറ്റര്‍. ഗൂഗിളിന്റെ വിദഗ്ധ സംഘവുമായി ആശയവിനിമയം നടത്താനും ഗൂഗിള്‍ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും കഴിയും.
മൂഹമ്മദ് അബുബക്കര്‍, അജ്മല്‍ ജമാല്‍, പി. കപില്‍ എന്നിവരാണ് കൊകോ ഗെയിംസ് ആരംഭിച്ചത്. 2019ല്‍ ആരംഭിച്ച കമ്പനി അഞ്ചു ഗെയിംസ് പുറത്തിറക്കി. ഒരു കോടി ആളുകള്‍ ഈ ഗെയിം കളിക്കുന്നു ഇതിലൂടെ 74 കോടി രൂപ വാര്‍ഷിക വരുമാനവും ലഭിക്കുന്നു.