മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

പണക്കാരില്‍ മുമ്പില്‍ ഇന്ത്യക്കാര്‍

     അറബ് നാടുകളില്‍ ഏറ്റവും വലിയ പണക്കാരായ ഇന്ത്യാക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. പണക്കാരുടെ ലിസ്റ്റില്‍ ആദ്യ അമ്പതുപേരില്‍ പന്ത്രണ്ടുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഈ കോടീശ്വര പ്രമുഖരില്‍ ഒന്നാമത് നില്‍ക്കുന്നത് ഡോ.രവിപിള്ളയാണ്. സൗദി ആറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനാണ് ഇദ്ദേഹം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയാണ്. മൂന്നാം സ്ഥാനം ജെംസ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിക്കാണ്.
     ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പനാണ് നാലാം സ്ഥാനത്ത്. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമടക്കം ലോകത്ത് പലയിടങ്ങളിലും ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമുള്ള വിപിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഷംസീര്‍ വയലില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. തുടര്‍ന്ന് പിഎന്‍സി മേനോന്‍ (ശോഭാ ഗ്രൂപ്പ്), ജോയി അലൂക്ക (ജോയ് അലൂക്കാസ്) തുടങ്ങിയ പ്രശസ്തരായവര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു