സംഘടന തലത്തിലും തൊഴില്‍മേഖലയിലും കേരള സമൂഹത്തില്‍ പൊതുവായും ഉത്തരവാദിത്തോടെ നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് പരസ്യ ചിത്രസംവിധായകരുടെ സംഘടന ആയ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന് (IAM) ഏര്‍പ്പെടുത്തിയിരിക്കുന്ന IAM RESPONSIBLE അവാര്‍ഡ് പ്രഖ്യാപിച്ചു.
1.മലയാള സിനിമ അഭിനേതാക്കളുടെ സംഘടന ആയ അമ്മ
2.ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ആയ ഫെഫ്ക
3.നിര്‍മാതാക്കളുടെ സംഘടന ആയ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്
എന്നീ സംഘടനകള്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍. ഓഗസ്റ്റ് ഒന്നിന് എറണാകുളം ഹോളിഡേ ഇന്നില്‍ ഇന്ത്യന്‍ ആഡ്
ഫിലിം മേക്കേഴ്സ് അസോസിയേഷന് 8-മത് ജനറല്‍ ബോഡിയോടനുബന്ധിച്ചു വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍
ബഹുമാനപ്പെട്ട പൊതുമരാമത്തു ടുറിസം മന്ത്രി ശ്രീ. മുഹമ്മദ് റിയാസില്‍ നിന്ന് AMMA, FEFKA, KFPA സംഘടനാ പ്രതിനിധികള്‍
അവാര്‍ഡുകള്‍ ഏറ്റുവാങ്ങുമെന്ന് IAM പ്രസിഡന്റ് ജബ്ബാര്‍ കല്ലറക്കല്‍, സെക്രട്ടറി സിജോയ് വര്‍ഗീസ്, ട്രഷറര്‍ അരുണ്‍ രാജ്
കര്‍ത്താ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.