ആയിരം കോടിയുടെ ബഡ്ജറ്റില്‍ ഇതിഹാസമായ മഹാഭാരതം ഒരുങ്ങുന്നു. UAEയിലെ പ്രമുഖ വ്യവസായിയും ഇന്ത്യക്കാരനുമായ ബി.ആര്.ഷെട്ടിയാണ് മഹാഭാരതം നിര്‍മ്മിക്കുക. പ്രമുഖ പരസ്യ ചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം രണ്ടു ഭാഗമായിട്ടായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ 2018ല്‍ ആരംഭിക്കുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഗകളിലായിരിക്കും ചിത്രീകരിക്കുന്നത്. കൂടാതെ മറ്റു വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റവും ചെയ്യും. ചിത്രത്തില്‍ ഭീമന്റെ വേഷമായിരിക്കും മോഹന്‍ലാല്‍ ചെയ്യുക. എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ ചിത്രീകരണമാണ് മഹാഭാരതം. എം.ടി.യാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.