പ്രമുഖ അമേരിക്കന്‍ ടെക്‌നോളജി കമ്ബനിയായ യൂബറിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക്ക് കമ്ബനിയുടെ ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം രാജിവെച്ചു. നിക്ഷേപകരില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് കലാനിക്കിന്റെ രാജിയെന്ന് കമ്ബനി വക്താവ് പറഞ്ഞു.കമ്ബനിക്കെതിരെ മുന്‍ ജീവനക്കാരി ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കലാനിക് രാജിവെച്ചത്. സിഇഒ സ്ഥാനം രാജിവെച്ചെങ്കിലും അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും.അടുത്തിടെ യൂബറിന്റെ പ്രധാന അഞ്ച് നിക്ഷേപകര്‍ കലാനിക്കിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മുഖ്യ നിക്ഷേപകരായ ബെഞ്ച്മാര്‍ക്ക് അടക്കമുള്ളവരാണ് അടിയന്തിരമായി രാജി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.ഞാന്‍ യൂബറിനെ ഈ ലോകത്തെ മറ്റെന്തിനേക്കാളും സ്‌നേഹിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. നിക്ഷേപകരുടെ ആവശ്യം സ്വീകരിക്കുന്നുവെന്നും കലാനിക്ക് രാജിവെച്ച ശേഷം പറഞ്ഞു.നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയിലുണ്ടായിരുന്ന കലാനിക്കിന് തൊഴിലാളികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.