അമേരിക്കന്‍ പ്രസിഡ്‌നറ് ഡൊണാള്‍ഡ് ട്രംപിന്‌റെ മകള്‍ ഇവാങ്ക ട്രംപിനെ അറിയില്ലേ...ട്രംപിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുക മാത്രമല്ല ഇവാങ്ക ചെയ്യുന്നത്, പ്രശ്‌സ്ത മോഡലും ഫാഷന്‍ ഡിസൈനറുമാണ് ഇവാങ്ക.അച്ഛന്‍ പ്രസിഡന്‌റ് ആയെങ്കിലും ഇവാങ്കയുടെ ഫാഷന്‍ ബിസിനസ്സ് അത്ര ലാഭത്തില്‍ അല്ല. പ്രശസ്ത ഫാഷന്‍ ഔട്ട്‌ലെറ്റ് ആയ നോഡ്‌സ്‌ട്രോം ഇവാങ്കയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിവച്ചു. ഇവാങ്കയുടെ ബ്രാന്‌റ് ഉല്‍പന്നങ്ങള്‍ ഇനി അമേരിക്കയിലെ ഔട്ട്‌ലൈറ്റുകളില്‍ വില്‍പ്പന നടത്തേണ്ടെന്നാണ് നോഡ്‌സ്‌ട്രോമിന്‌റെ തീരുമാനം.മകളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിന് എതിരെ ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. നോര്‍സ്‌ട്രോം മകളോട് അപമര്യാദയായാണ് പെരുമാറിയത്. അവളുടെ സൃഷ്ടികളെല്ലാം മഹത്തരമാണെന്നും ട്രംപ് ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു. ഇവാങ്കയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ടെന്ന തീരുമാനം മറ്റ് ചില ഫാഷന്‍ ഔട്ട്‌ലൈറ്റുകള്‍ കൂടി എടുക്കാന്‍ സാധ്യത ഉണ്ട്. മുമ്പത്തെ അത്ര ആളുകള്‍, ഇവാങ്ക പ്രോഡക്ട് ചോദിച്ച് വരുന്നില്ലെന്നാണ് ഈ കമ്പനികള്‍ പറയുന്നത്.