ഫാഷന്‍ എന്നത് ഓരോ മിനിട്ടിലും മാറിക്കൊണ്ടിരിയ്ക്കുന്നതാണ്. ഒരു ഫാഷന്റെ ആയുസ് ചിലപ്പോള്‍ ഒരു മിനിട്ട് മാത്രമാകാം. ഓരോ കാലഘട്ടത്തിനും അതിന്റേതായ ഫാഷന്‍ സങ്കല്‍പ്പങ്ങളുണ്ട് . ഹെയര്‍ സ്‌റ്റൈലും, വസ്ത്രധാരണവും മേക്കപ്പുമൊക്കെ നിര്‍ണയിക്കുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ എപ്പോഴും മാറിക്കൊണ്ടേയിരിയ്ക്കും. നൂറ് വര്‍ഷത്തെ വ്യത്യസ്ത ഫാഷനുകള്‍ ഒരു മിനിട്ടുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയാല്‍ എങ്ങനെയുണ്ടാകും . ഇത്തരത്തിലുള്ള ഒരു വീഡിയോ യൂ ട്യൂബില്‍ ഹിറ്റായി മാറി.1910 മുതല്‍ 2010 വരെയുള്ള വിവിധ ഫാഷനുകളാണ് ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്
ഒരു മോഡിലില്‍ തന്നെ വിവിധ കാലഘട്ടത്തിലെ മേയ്ക്കപ്പുകളും, ഹെയര്‍സ്‌റ്റൈലുകളും പരീക്ഷിയ്ക്കുന്നു . വാലിട്ട് കണ്ണെഴുതുന്നത് മുതല്‍ ഹൈ ഡെഫനിഷന്‍ മേയ്ക്കപ്പ് വരെ എത്തി നില്‍ക്കുന്നതാണ് വീഡിയയോയില്‍ ഉള്ളത് .