മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഇനി സൂക്ഷിക്കണം. ഇന്ത്യയില്‍ ആദ്യമായി ട്രേഡ്മാര്‍ക്ക് നേടിയ കെട്ടിടമായി മാറിയിരിക്കുകയാണ് താജ് ഹോട്ടല്‍. അതുകൊണ്ട് ഉടമയുടെ അനുവാദമില്ലാതെ ഹോട്ടലിന്റെ ചിത്രങ്ങള്‍ ഇനി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല.114 വര്‍ഷം പഴക്കമുണ്ട് താജ്മഹല്‍ പാലസ് ഹോട്ടലിന്. 1903 ഡിസംബ!ര്‍ 16നാണ് ദക്ഷിണ മുംബൈയില്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. കെട്ടിടത്തിന്റെ തനിമ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ട്രേഡ്മാര്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. ഇന്ത്യയിലെ തന്നെ മികച്ച ഹോട്ടലുകളിലൊന്നാണിത് സാധാരണ കമ്പനികളുടെ ലോഗോകള്‍, വിപണന നാമങ്ങള്‍ തുടങ്ങിയവയ്ക്കാണ് ട്രേഡ്മാര്‍ക്ക് നല്‍കുക. എന്നാല്‍ താജ്മഹല്‍ പാലസ് ഹോട്ടലിന്റെ നിര്‍മ്മാണ രീതി കണക്കിലെടുത്ത് ഇമേജ് ട്രേഡ്മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കെട്ടിടത്തിന് ഇത്തരത്തില്‍ ട്രേഡ്മാര്‍ക്ക് ലഭിക്കുന്നത്.