വംശവെറിയുടെ, നാസി ക്രൂരതയുടെ ദൈന്യവും നിസ്സഹായതയും ലോകത്തോട് പറഞ്ഞ് ആന്‍ ഫ്രാങ്ക് എന്ന കൊച്ചുകുട്ടിയുടെ ഡയറി പുറത്തുവന്നിട്ട് എഴുപത് വര്‍ഷം.. ഹോളോകോസ്റ്റ് കാലത്ത് ജര്‍മന്‍ നാസികളുടെ വംശഹത്യക്ക് ഇരയായ പതിനായിരക്കണക്കിന് മനുഷ്യരില്‍ ഒരു കുട്ടി മാത്രമാവുമായിരുന്നു അവള്‍..കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിലൂടെ അവള്‍ ലോകത്തിനായി കരുതി വെച്ചത് സമാനതകളിലല്ലാത്ത പീഡനകാലത്തിലൂടെ കടന്നുപോയ മനുഷ്യരുടെ ചരിത്രമാണ്. നെതര്‍ലാന്‍ഡ്‌സിലെ ഒളിത്താവളത്തില്‍ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുമ്‌ബോഴും ജീവശ്വാസം മിടിപ്പായി, ഭയമായി പേറുമ്‌ബോഴും വരാനിരിക്കുന്ന നല്ലകാലത്തെ കുറിച്ച് അവള്‍ പ്രതീക്ഷ പുലര്‍ത്തി. ചുറ്റും പ്രസന്നതയോടെ ഉല്ലാസത്തോടെ കൗതുകത്തോടെ അവള്‍ നോക്കിക്കണ്ടു. ജീവിതത്തോടുള്ള പ്രതീക്ഷയും പ്രസാദാത്മകതയുംകൊണ്ട് കാലത്തെ അതിജീവിക്കുകയാണ് ആ ഡയറി..
ണ്