മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ഇന്ത്യയുടെ ജിഡിപിയ്ക്ക് ആപ്പുകളുടെ സംഭാവന 1.4 ലക്ഷം കോടി


ന്യൂഡല്‍ഹി: മൊബൈല്‍ ആപ്പുകള്‍ രാജ്യത്തിന്റെ ജിഡിപിക്ക് നല്‍കുന്നത് 1.4 ലക്ഷം കോടിയുടെ സംഭാവന. 2020ല്‍ ജിഡിപിയിലേക്കുള്ള ആപ്പുകളുടെ സംഭാവന 18 ലക്ഷം കോടിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ 20152016 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് റിലേഷന്‍ എന്ന സ്ഥാപനവും ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറവും സംയുക്തമായാണ് പഠനം നടത്തിയത്. സ്മാര്‍ട്ട്‌ഫോണിലെ ആപ്പുകള്‍ മാത്രമാണ് പഠനത്തിന് ആധാരം. രാജ്യത്തെ 19 ടെലികോം സര്‍ക്കിളുകളില്‍ ഇത് സംബന്ധിച്ച് സര്‍വെ ഉള്‍പ്പെടെയുള്ളവയിലൂടെ വിവരങ്ങള്‍ ശേഖരിച്ചതായി പഠനത്തില്‍ പറയുന്നു.