കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ വിപണിയില്‍ വലിയ നഷ്ടം വരുത്തിവെച്ച റിലയന്‍സ് ജിയോയെ നേരിടുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ചയാണ് മുന്‍നിര ടെലികോം കമ്ബനികളിലൊന്നായ എയര്‍ടെല്‍ മുംബൈയില്‍ വോയ്സ് ഓവര്‍ എല്‍ടിഇ അഥവാ വോള്‍ടി (VoLTE) സേവനത്തിന് തുടക്കമിട്ടത്. ടെലികോം രംഗത്തെ മത്സരം മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്ന് വേണം കരുതാന്‍. ജിയോയെ നേരിടാനായി കൈകോര്‍ക്കുന്ന ഐഡിയയും വോഡഫോണും എയര്‍ടെലിനെ പോലെ തന്നെ വോള്‍ടി സേവനവുമായി രംഗത്തെത്താനും സാധ്യതയേറെയാണ്. 4ജി നെറ്റ് വര്‍ക്കുകള്‍ വഴി വോയ്സ് കോള്‍ സാധ്യമാക്കുന്ന പുതിയ സാങ്കേതിക സംവിധാനമാണ് വോള്‍ടി എന്നത്. നിലവില്‍ വോള്‍ടി സേവനം നല്‍കുന്ന ടെലികോം കമ്ബനി റിലയന്‍സ് ജിയോ മാത്രമാണ്. ജിയോയുടെ വോള്‍ടി സേവനങ്ങള്‍ മാതൃകയാക്കിത്തന്നെയാവും എയര്‍ടെലിന്റെയും പ്രവര്‍ത്തനം.മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും വോള്‍ടി സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് എയര്‍ടെല്‍ പദ്ധതിയിടുന്നത്. വോള്‍ടി സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിച്ചുകൊണ്ടുള്ളതും പരിമിതികള്‍ മറികടക്കുന്നതുമായ നീക്കങ്ങളായിരിക്കും ഇനി എയര്‍ടെലിന്റെ ഭാഗത്ത് നിന്നുണ്ടാവുക. വിവിധ ഡിവൈസ് പാര്‍ട്നര്‍മാരുമായി എയര്‍ടെല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുമുണ്ട്.