മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ബിസിനസുകാര്‍ക്കായി പുതിയ ഫീച്ചറുകളുമായി വാട്ട്സ്‌ആപ്പ്

ന്യൂഡല്‍ഹി: ബിസിനസുകാര്‍ക്ക് വളരെ വേഗത്തില്‍ ആശയവിനിമയം നടത്തുവാന്‍ സഹായിക്കുന്ന തരത്തിലുള്ള പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്. പുതിയ ഫീച്ചറുകളോടു കൂടിയ ബിസിനസ് വാട്ട്സ്‌ആപ്പ് ഉടന്‍ പുറത്തുവരുമെന്നു അധികൃതര്‍ അറിയിച്ചു. പുതിയ ഫീച്ചറുകളുടെ പരീക്ഷണവിലയിരുത്തല്‍ പുരോഗമിച്ചുവരുകയാണ്. ചില പ്രശ്നങ്ങള്‍കൂടി പരിഹരിക്കാനുണ്ടെന്ന് കമ്ബനി അറിയിച്ചു.ജനങ്ങള്‍ക്കു ബിസിനസുകാരുമായി വളരെ വേഗത്തില്‍ ആശയവിനിമയം നടത്തുവാന്‍ പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്നും കമ്ബനി വ്യക്തമാക്കി