മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി

കാലിഫോര്‍ണിയ: ലോകമെമ്ബാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ xഉം പുറത്തിറക്കിയത്. വയര്‍ലെസ് ചാര്‍ജ്ജിങ് സവിശേഷതയോടെയാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവ പുറത്തിറക്കിയത്. എന്നാല്‍ ഹോം ബട്ടണ്‍ തന്നെ ഒഴിവാക്കിയും ഫിംഗര്‍ പ്രിന്റ് സെന്‍സറിന് പകരം മുഖം തിരിച്ചറിയാനുള്ള സംവിധാനമൊരുക്കിയും ഐ ഫോണ്‍ Xലൂടെ ആപ്പിള്‍ ശരിക്കും ആരാധകരെ ഞെട്ടിച്ചു.

ഐ. ഫോണ്‍ 8. 8 പ്ലസ് 
ആറ് കോറുകളുള്ള A11 ബയോണിക് ചിപ്പുകളും 64 ബിറ്റ് ഡിസൈനുമായിരിക്കും ഐഫോണ്‍ 8ലും 8 പ്ലസിലും ഉണ്ടാവുക. പുതിയ ഗോള്‍ഡന്‍ പതിപ്പ് അടക്കം മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും. സില്‍വര്‍, സ്പേസ് ഗ്രേ എന്നിവയാണ് മറ്റ് നിറങ്ങള്‍. 4.7 ഇഞ്ച് ഡിസ്പ്ലേയാണ് 8ല്‍. എന്നാല്‍ 8 പ്ലസിലെ ഡിസ്പ്ലേ 5.5 ഇഞ്ചും. ഐ ഫോണ്‍ 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഐഫോണ്‍ 8ല്‍ 12 മെഗാ പിക്സലുള്ള ഒറ്റ ക്യാമറയും ആയിരിക്കും പിന്നില്‍ ഉണ്ടാവുക. ഡ്യുവല്‍ ക്യാമറയില്‍ പോര്‍ട്രൈറ്റ് ലൈറ്റിങ് മോഡിന്റെ ബീറ്റാ വെര്‍ഷനും സജ്ജീകരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. പ്രകാശം അനുസരിച്ച്‌ ക്രമീകരിക്കപ്പെടുന്ന ഈ സംവിധാനം പ്രത്യേക മെനുവിലൂടെയാവും ലഭ്യമാവുക. 7 മെഗാപിക്സലാണ് രണ്ട് മോഡലുകളിലെയും മുന്‍ ക്യാമറ. മിഴിവാര്‍ന്ന സെല്‍ഫികള്‍ക്കായി റെറ്റിന ഫ്ലാഷുമുണ്ട്. ഗെയിമുകള്‍ക്കായി ഓഗ്മെന്റഡ് റിയാലിറ്റിയും പുതിയ മോഡലുകളിലുണ്ടാവും. ഏവരും പ്രതീക്ഷിച്ചിരുന്ന വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സംവിധാനവും രണ്ട് മോഡലുകളിലുമുണ്ട്. 64ജി.ബി, 256 ജി.ബി സംഭരണ ശേഷികളിലാണ് ഇവ പുറത്തിറങ്ങുന്നത് സെപ്തംബര്‍ 29ന് രണ്ട് മോഡലുകളും ഇന്ത്യയില്‍ ലഭ്യമാവും. ഐ ഫോണ്‍ 8ന്റെ 64 ജി.ബി പതിപ്പിന് 64,000 രൂപയും 256 ജി.ബി പതിപ്പിന് 77,000 രൂപയുമായിരിക്കും ഇന്ത്യയിലെ വില. 8 പ്ലസിന്റെ 64 ജി.ബി മോഡലിന് 73,000 രൂപയും 256 ജി.ബി മോഡലിന് 86,000 രൂപയുമാണ് ഇന്ത്യയില്‍. 32 ജി.ബി സ്റ്റോറേജോട് കൂടിയ മോഡലുകള്‍ ഇത്തവണ ലഭ്യമാവില്ല