മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ ചെറുത്; എലാരി നാനോ ഫോണ്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി < ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്‌എം ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. എലാരിയാണ് നാനോ ഫോണ്‍ ഇറക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ അത്ര തന്നെ വലിപ്പം എലാരി ഫോണിനില്ല. വെറും 30 ഗ്രാമാണ് നാനോ ഫോണിന്റെ ഭാരം.കറുപ്പ്, ഗോള്‍ഡന്‍, റോസ്, സില്‍വര്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 94.4 എഎം*35.85 എംഎം*7.6 എംഎം വലിപ്പമാണ് ഫോണിനുള്ളത്. 32 എംബി റാം ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 3940 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. 280 എംഎഎച്ച്‌ ബാറ്ററി, ഡുവല്‍ സിം, എംപി3 പ്ലയര്‍, എഫ്‌എം റേഡിയോ, വോയിസ് റെക്കോഡിംഗ്, ഫോണ്‍ റെക്കോഡിംഗ്, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഫോണില്‍ ഒരുക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ബ്ലൂടൂത്ത് സംവിധാനവും ഈ കുഞ്ഞന്‍ ഫോണിന്റെ പ്രത്യേകതയാണ്.