കൊച്ചി: ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെ കലിനറി പ്രൊഫഷനലുകള്‍ക്കായി മത്സരമൊരുങ്ങുന്നു. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കുന്ന പ്രദര്‍ശനത്തിലാണ് മത്സരവും. പ്രൊഫഷണലുകള്‍ക്ക് അവരുടെ വ്യക്തിഗതവും കൂട്ടായതുമായ വൈഭവങ്ങളും സര്‍ഗശക്തിയും പ്രദര്‍ശിപ്പിക്കാനും പങ്കുവെയ്ക്കാനുമായിട്ടണ് കലിനറി ചലഞ്ച് നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇത്തവണ ഹൗസ്കീപ്പേഴ്സ് ചലഞ്ച് കേരള മത്സരവും ഹോട്ടല്‍ടെക് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരള പ്രൊഫഷണല്‍ ഹൗസ്കീപ്പേഴ്സ് അസോസിയേഷന്റെ (കെപിഎച്ച്എ) അംഗീകാരത്തോടെയും സഹകരണത്തോടെയുമാണ് മത്സരം. കേരളത്തിലിതാദ്യമായാണ് ഇത്തരത്തിലൊരു മത്സരം നടക്കുന്നത്. മോപ്പ് റേസ്, ബെഡ് മേക്കിങ്, ഫ്ളവര്‍ അറേഞ്ച്മെന്റ്, ടവല്‍ ആര്‍ട്ട് ആന്‍ഡ് ഫോള്‍ഡിങ്, വാക്വം ക്ലീനിങ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ആതിഥേയ മേഖലയില്‍ നിന്നുള്ള പ്രൊഫഷനല്‍ ഷെഫുമാരാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കൊപ്പം കാറ്ററിങ് വിദ്യാര്‍ഥികള്‍ക്കും അപ്രന്റീസുമാര്‍ക്കും അവസരമുണ്ടാകും. പൊതുജനങ്ങള്‍ക്ക് മത്സരങ്ങളും ഡെമോകളും വീക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. കേരള ചാപ്റ്റര്‍ ഓഫ് സൗത്ത് ഇന്ത്യ കലിനറി അസോസിയേഷന്റെ അംഗീകാരത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.