കൊച്ചി: ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമസ്ഥ കമ്ബനിയായ ടാറ്റ സണ്‍സ് ലിമിറ്റഡ് പബ്ലിക് ലിമിറ്റഡിനെ സ്വകാര്യ ലിമിറ്റഡ് കമ്ബനിയാക്കാന് ആലോചനയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 21ന് വാര്‍ഷിക ജനറല്‍ മീറ്റിങിനു മുന്നോടിയായി കമ്ബനിയുടെ ഓഹരി ഉടമകള്‍ക്ക് അയച്ച നോട്ടീസില്‍ ഇക്കാര്യം സൂചിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഉപ്പ് മുതല്‍ സോഫ്റ്റ്വെയര് വരെ പുറത്തിറക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്ബനിയാണ് ടാറ്റ സണ്‍സ്. 1868ല്‍ രൂപം കൊണ്ട ടാറ്റ സണ്‍സ് ലിമിറ്റഡ് കമ്ബനി ഏറ്റവും വലിയ ഓഹരിയുടമയായ ടാറ്റ ട്രസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലേക്ക് നീങ്ങുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ടാറ്റ സണ്‍സിന്റെ മൂന്നില്‍ രണ്ടിലധികം ഓഹരികള്‍ ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. മിസ്ട്രി കുടുംബത്തിന്റെ ഷപ്പൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് 18.5 ശതമാനം ഓഹരി കൈയാളുന്നു. ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ 24നാണ് സൈറസ് മിസ്ത്രിയെ പുറത്താക്കിയത്. അന്നുമുതുല്‍ തുടങ്ങിയ നീക്കങ്ങളാണ് പുതിയ തലത്തില്‍ എത്തിയിരിക്കുന്നത്. ടാറ്റ സണ്‍സ് ലിമിറ്റഡിലെ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ പേര് മാറ്റാനും നീക്കമുണ്ടെന്ന് മുബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.