മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ഗൂഗിളിന് ഇനി മലയാളം കേട്ടാലും മനസ്സിലാകും

വോയ്സ് വോയ്സ് കീബോര്‍ഡ് എടുത്ത് നിങ്ങള്‍ എന്തു സംസാരിച്ചാലും അത് ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ്ചെയ്യും. വാട്സാപ്പ് ചാറ്റ് ആകട്ടെ, അല്ല ഇനി ഒരു മുഴുനീള ലേഖനം ഗൂഗിള്‍ ഡ്രെെവില്‍ എഴുതാന്‍ ആകട്ടെ, എല്ലാം. ഇതുകൂടാതെ സെര്‍ച്ച്‌ ബാറിലും ഇനി മലയാളം പറഞ്ഞാല്‍ ഗൂഗിളിനു മനസ്സിലാകും. നമ്മള്‍ ടൈപ്പ് ചെയ്യുന്നതിനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഇത്തരം ശബ്ദടൈപ്പിങ് സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇക്കഴിഞ്ഞ ആഴ്ചമുതല്‍ ഗൂഗിളിന്റെ ഈ വോയ്സ് കീബോര്‍ഡിന് മലയാളം മനസ്സിലാകാന്‍ തുടങ്ങി. അതായത്, ഇനി ടൈപ്പ് ചെയ്യേണ്ട പരിപാടിതന്നെ ഇല്ല. ഇതിനോട് സംസാരിക്കുക, അത് അപ്പോള്‍ തുറന്ന ആപ്പ് ഏതായാലും, അതില്‍ പതിയുന്നു. ഇത് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നുനോക്കാം. ആദ്യം Gboard - the Google Keyboard എന്ന് പ്ളേ സ്റ്റോറില്‍ തെരയുക. ഇന്‍സ്റ്റാള്‍ചെയ്യുക. ഇനി വാട്സാപ്പ് എടുക്കുക. എന്നിട്ട് ടൈപ്പ്ചെയ്യേണ്ട ഫീല്‍ഡില്‍ച്ചെന്ന് വോയ്സ് കീബോര്‍ഡ് തെരഞ്ഞെടുക്കുക. എങ്ങനെ ഇതെടുക്കണമെന്നത് നിങ്ങളുടെ കീബോര്‍ഡ് അനുസരിച്ചിരിക്കും. മിക്ക കീബോര്‍ഡുകളിലും സ്പേസ്ബാര്‍ അമര്‍ത്തിയാല്‍ കീബോര്‍ഡ് മാറാനുള്ള ഓപ്ഷന്‍ കിട്ടും. എന്നിട്ട് അതില്‍ ഇടതുഭാഗത്ത് താഴെകാണുന്ന ഗിയര്‍ ഐക്കണില്‍ ക്ളിക്ക് ചെയ്യുക (ചിത്രം 1). ഇനി Language എന്നതില്‍ മലയാളംമാത്രം തെരഞ്ഞെടുക്കുക , Save ചെയ്ത് പുറത്തുകടക്കുക. ഇനിയാണ് ഇതിന്റെ ഉപയോഗം.