മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ട്രായിയുടെ പുതിയ നീക്കം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ടെലികോം കമ്ബനികള്‍


രാജ്യത്തെ മൊബൈല്‍ ഇന്റര്‍കണക്ട് ചാര്‍ജ് പതിനാല് പൈസയില്‍ നിന്ന് ആറു പൈസയായി കുറച്ചത് ടെലികോം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോയുടെ ഫ്രീ ഓഫറില്‍ ക്ഷീണം പിടിച്ച ടെലികോം കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ട്രായിയുടെ പുതിയ നീക്കമെന്നും എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ ആരോപിച്ചു. നിലവിലെ തീരുമാനം ജിയോയെ പിന്തുണച്ചുള്ളതാണ്. പരിധിയില്ലാതെ ഏറ്റവും കൂടുതല്‍ ഫ്രീ കോള്‍ നല്‍കുന്ന ജിയോയ്ക്ക് ഇത് നേട്ടമാണ്. മറ്റു കമ്പനികള്‍ക്ക് നല്‍കേണ്ട തുക കുത്തനെ കുറയുന്നതോടെ ജിയോയ്ക്ക് കോടികളുടെ ലാഭമാണ് കിട്ടുക. എന്നാല്‍ പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. ജിയോ സൗജന്യ ഓഫറില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കുന്നത് ഇന്റര്‍ കണക്ട്ചാര്‍ജ് വരുമാനത്തിലൂടെയാണ്. ഈ നിരക്കാണ് മൂന്നിലൊന്നായി കുറയാന്‍ പോകുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 2020ഓടെ കോള്‍ കണക്ട് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുമെന്നും ട്രായ് അറിയിച്ചിട്ടുണ്ട്