മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ടെലികോം ബിസിനസില്‍ നിന്നും പിന്മാറാനൊരുങ്ങി ടാറ്റ

ടാറ്റ ഗ്രൂപ്പ് ടെലികോം വ്യവസായത്തില്‍ നിന്നും പിന്‍വാങ്ങുന്നു. ഇത്തരമൊരു തീരുമാനം ഒക്ടോബര്‍ അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വയര്‍ലൈസ്, വയര്‍ലൈന്‍, ബ്രോഡ്ബ്രാന്‍ഡ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ടാറ്റ ടെലിസര്‍വീസിന്റെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ എക്സിക്യൂട്ടീവുകളും ഈ വാര്‍ത്ത സ്ഥിരീകരിക്കുന്നുണ്ട്. തങ്ങളുടെ വരിക്കാരോട് മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റിയിലൂടെ മറ്റു സേവനങ്ങളിലേക്ക് മാറാനുള്ള നിര്‍ദേശം അനൗദ്യോഗികമായി നല്‍കിയിട്ടുള്ളതായും ഇവര്‍ പറയുന്നു. ടാറ്റ സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ തങ്ങളുടെ മൊബൈല്‍ സര്‍വീസ് ബിസിനസ് അവസാനിപ്പിക്കുന്നതിന്റെ സൂചനകള്‍ സെപ്തംബര്‍ മാസത്തില്‍ നല്‍കിയിരുന്നു. ഈ തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ടാറ്റയുടെ 149 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി നിര്‍ത്തലാക്കുന്ന പ്രധാന സംരംഭങ്ങളില്‍ ഒന്നായിരിക്കും ടാറ്റ ടെലിസര്‍വീസ്. ടെലികോം മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന മത്സരത്തില്‍ ടാറ്റയ്ക്ക്പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ലെന്നതാണ് ഇങ്ങനെയൊരു നീക്കത്തിലേക്ക് നയിക്കുന്നതെന്നു വിപണി നിരീക്ഷകര്‍ പറയുന്നു. 34,000 കോടിയോളം നഷ്ടമാണ് ടാറ്റ ടെലിക്ക് അവരുടെ ബാലന്‍സ് ഷീറ്റില്‍ ഉണ്ടായിരിക്കുന്നതെന്നും പറയുന്നു.