ന്യൂദല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നന്‍ മുകേഷ് അംബാനിയെന്ന് ഫോബ്സ്. ഇത് പത്താം തവണയാണ് മുകേഷ് ഫോബ്സിന്റെ പട്ടികയില്‍ ഇടം പിടിക്കുന്നത്. 2.5 ലക്ഷം കോടി ഡോളറാണ് മൊത്തം ആസ്തി. വിപ്രോയുടെ അസീം പ്രേംജിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 1900 കോടി ഡോളറാണ് ആസ്തി. ഇതിനു മുമ്ബ് സണ്‍ ഫാര്‍മ മേധാവി ദിലീപ് സാങ്വിയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് ഒമ്ബതിലേക്ക് തള്ളപ്പെട്ടു. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനി 45ാം സ്ഥാനത്താണ്. 315 കോടി ഡോളറാണ് ആസ്തി. 2016ല്‍ 32ാം സ്ഥാനത്തായിരുന്നു(3.4 കോടി ഡോളര്‍). അതിനുമുമ്ബ് 29ാം സ്ഥാനത്തായിരുന്നു. പതഞ്ജലി ആയുര്‍വേദയുടെ ആചാര്യ ബാലകൃഷ്ണ മുന്‍ വര്‍ഷം 48-ാം സ്ഥാനത്തായിരുന്നത് ഇത്തവണ 19 ആയി. 43000 കോടിയോളമാണ് ആസ്തി. ഹിന്ദുജ സഹോദരങ്ങളാണ് ഫോബ്സിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് (1840 കോടി ഡോളര്‍). ലക്ഷ്മി മിത്തല്‍ നാലാമതും (1650 കോടി ഡോളര്‍), പല്ലോണ്‍ജി മിസ്ത്രി(1600 കോടി ഡോളര്‍) അഞ്ചാം സ്ഥാനത്തുമാണ്. അതേസമയം കുക്കീസ്, എയര്‍ലൈന്‍ വ്യവസായികളായ നുസ്ലി വാദിയ പട്ടികയില്‍ 25ാം സ്ഥാനം നേടി. ആദ്യമായാണ് വാദിയ പട്ടികയില്‍ ഇടം പിടിക്കുന്നത്