മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

തലതിരിഞ്ഞ സാമ്ബത്തിക നയങ്ങള്‍:പ്രതിസന്ധി ഒഴിയില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ തല തിരിഞ്ഞ സാമ്ബത്തിക നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി അടുത്ത കാലത്തൊന്നും ഒഴിയില്ലെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക്. വായ്പ നയം പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ ആഘാതം എത്രയാണെന്ന കേന്ദ്രബാങ്ക് വ്യക്തമാക്കിയത്. നോട്ട് പിന്‍വലിക്കലിന് ശേഷം നടപ്പിലാക്കിയ ജി.എസ്.ടിയാണ് നിലവില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജി.എസ്.ടി മൂലം രാജ്യത്ത് നിക്ഷേപത്തിന്റെ അളവില്‍ ഗണ്യമായ കുറവാണ്ഉ ണ്ടായിരിക്കുന്നതെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കുന്നത്. ഭാവിയില്‍ സ്ഥിതിഗതികളില്‍ മാറ്റം വരുമെന്നാണ് ആര്‍.ബി.ഐ പ്രതീക്ഷിക്കുന്നതെങ്കിലും അത് അത്ര എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.