മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

വിപണി നിശ്ചയിക്കും ഭവന,വ്യക്തിഗത വായ്പ്കളുടെ പലിശ

മുംബൈ: റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായി ബാങ്കുകള്‍ വായ്പ പലിശ കുറയ്ക്കുന്നില്ലെന്ന ആരോപണം ഇനി ഉണ്ടാവില്ല.

എക്സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കി അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നടപ്പാക്കണമെന്ന് ആര്‍ബിഐ നിയോഗിച്ച, ജനക് രാജന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തതോടെയാണിത്.

ട്രഷറി ബില്‍ റേറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്(സിഡി)റേറ്റ്, ആര്‍ബിഐയുടെ റിപ്പോ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാകും വായ്പ പലിശ നിശ്ചയിക്കുക. 2018 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ രീതി നിലവില്‍വന്നേക്കും.

മാര്‍ജിനല്‍ കോസ്റ്റ് (എംസിഎല്‍ആര്‍)അടിസ്ഥാനമാക്കിയാണ് നിലവില്‍ ബാങ്കുകള്‍ അടിസ്ഥാന നിരക്ക് പരിഷ്കരിക്കുന്നത്.

ആര്‍ബിഐയുടെ ക്രഡിറ്റ് പോളിസിയുമായി ബന്ധപ്പെട്ട്, ഈ രീതിയിലുള്ള പലിശ നിര്‍ണയം സമയബന്ധിതമായി ബാങ്കുകളുടെ അടിസ്ഥാന നിരക്കുകളില്‍ പ്രതിഫലിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.