മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ഇന്ത്യക്കാര്‍ക്ക് പ്രിയം ആഡംബര കാറുകള്‍; ബെന്‍സിന്റെ വില്‍പ്പനയില്‍ 41% വളര്‍ച്ച

ആഡംബര കാറുകളോട് ഇന്ത്യക്കാര്‍ക്ക് പ്രിയമേറുന്നു. 2017 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ 4698 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 41% കൂടുതലാണിത്.

മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പന വളര്‍ച്ചയാണ് മൂന്നാം പാദത്തില്‍ കൈവരിച്ചതെന്നു മാനേജിങ് ഡയറക്ടര്‍ റോളന്‍ഡ് ഫോള്‍ഗര്‍ പറഞ്ഞു. ഇക്കൊല്ലം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 11869 കാറുകളാണ് വിറ്റത്.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 19.6% കൂടുതലാണിത്. വീല്‍ ബെയ്സ് കൂടുതലുള്ള പുതിയ ഇ-ക്ലാസ് സെഡാനാണ് ഏറ്റവുമധികം വിറ്റത്. രണ്ടാം സ്ഥാനത്ത് സി-ക്ലാസ് സെഡാന്‍.

ജിഎസ്ടി നടപ്പിലാക്കിയതോടെ ആഡംബര കാറുകളുടെയും എസ്യുവി (സ്പെയിസ് യൂട്ടിലിറ്റി വെഹിക്കിള്‍) വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ആഡംബര കാര്‍ വിപണിയെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ബെന്‍സിന്റെ വില്‍പ്പനയിലുള്ള വളര്‍ച്ച.