മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ലുലുവുമായി കൈകോര്‍ത്ത്ടോയ് ആര്‍ അസ് ഇന്ത്യയില്‍

ബംഗളൂരു: പ്രമുഖ രാജ്യാന്തര കളിപ്പാട്ട ബ്രാന്‍ഡായ ടോയ്സ് ആര്‍ അസ്, കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന ബേബീസ് ആര്‍ അസ് എന്നിവയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ ബംഗളൂരുവില്‍ തുറന്നു. അമേരിക്കന്‍ കമ്ബനിയായ ടോയ്സ് പ്രൈവറ്ര് ലിമിറ്റഡുമായുള്ള എക്സ്ക്ളൂസീവ് മാസ്റ്റര്‍ ഫ്രാഞ്ചൈസ് കരാറിലൂടെ ലുലു ഗ്രൂപ്പിന്റെ ഭാഗമായ ടേബ്ള്‍സ് ഇന്ത്യയാണ് ബംഗളൂരുവിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയില്‍ സ്റ്റോറുകള്‍ തുറന്നത്. 
തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ബാലപ്രതിഭകളും ടേബ്ള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദും ചെയര്‍പേഴ്സണ്‍ ഷഫീന യൂസഫലിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 
വടക്കേ അമേരിക്കയില്‍ മാത്രം 850 സ്റ്റോറുകളും 37 രാജ്യങ്ങളിലായി ആയിരത്തോളം ഇന്റര്‍സ്റ്റോറുകളുമുള്ള ബ്രാന്‍ഡാണ് ടോയ്സ് ആര്‍ അസ്. 20,000 ചതുരശ്രയടിയിലേറെ വിസ്തൃതിയുള്ളതാണ് ബംഗളൂരുവിലെ ഇരട്ട സ്റ്രോറുകള്‍. മൂന്നു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ടോയ്സ് ആര്‍ അസില്‍ ലഭിക്കും.