മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

കൊച്ചിയില്‍ ഒലയുടെ ഓട്ടോ റിക്ഷാ സര്‍വീസ്

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല കൊച്ചിയില്‍ ഓട്ടോ റിക്ഷ സര്‍വീസും ആരംഭിക്കുന്നു. തുടക്കത്തില്‍ 250ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് എത്തുന്നത്. കിലോമീറ്ററിന് അഞ്ചുരൂപയ്ക്കു മുതല്‍ 25 രൂപക്കു(കുറഞ്ഞ നിരക്ക്)വരെ യാത്ര ചെയ്യാം. റൈഡ് ടൈം ചാര്‍ജ് മിനിറ്റിന് ഒരു രൂപയാണ്. രാത്രിയില്‍ സാധാരണ ചാര്‍ജിന്റെ ഒന്നര ഇരട്ടി നല്‍കിയാല്‍ മതി. ഒല ആപ്ലിക്കേഷനില്‍ ഒട്ടോ എന്ന കാറ്റഗറിയില്‍ പ്രവേശിച്ച് നേരെ ഓട്ടോറിക്ഷ ബുക്കു ചെയ്യാം. യാത്രക്കാര്‍ക്ക് അവരുടെ യാത്ര മൊബൈല്‍ ആപ്പില്‍ നിരീക്ഷിക്കുകയും ചെയ്യാം. യാത്ര അവസാനിക്കുമ്പോള്‍ സിസ്റ്റം ജനറേറ്റഡ് ബില്ലും ലഭിക്കും. കാഷ്‌ലെസ് പേമെന്റ്, റൈഡ് രസീത് തുടങ്ങിയവയും ഒല ഓട്ടോയില്‍ ലഭ്യമാണ്.
കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും ഒല ഓട്ടോ റിക്ഷാ സേവനം ലഭ്യമാണ്. കേരളത്തിലെ രണ്ടു നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 71 നഗരങ്ങളില്‍ ഒല ഓട്ടോ സൗകര്യമുണ്ട്. മുംബൈ ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികളായിരുന്ന ബാവിഷ് അഗര്‍വാളും അങ്കിത് ഭട്ടിയും ചേര്‍ന്ന് 2011ല്‍ ആരംഭിച്ചതാണ് വ്യക്തിഗത യാത്രയ്ക്കുള്ള ഒല എന്ന മൊബൈല്‍ ആപ്.