ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഒാര്ഗനൈസേഷന് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കി. ഇതുപ്രകാരം 12 അക്കങ്ങളുള്ള ആധാര്‍ നമ്ബര്‍ അംഗങ്ങളുടെ യൂനിവേഴ്സല്‍ അക്കൗണ്ട് നമ്ബറുമായി (യു.എ.എന്‍) ബന്ധിപ്പിക്കാം.
'നോ യുവര്‍ കസ്റ്റമര്‍' പദ്ധതിയുടെ ഭാഗമായി അംഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്.
ഒാണ്‍ലൈന്‍ വഴി ആധാറുമായി തങ്ങളുടെ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്ന അംഗങ്ങള്‍ക്ക് ഇനിമുതല്‍ ഒൗദ്യോഗിക സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. www.epfindia.gov.in ല്‍ Online Services എന്ന ഭാഗത്ത് e-KYC Portal െസലക്ട് ചെയ്ത് LINK UAN AADHAAR എന്ന ഒാപ്ഷനില്‍ അക്കൗണ്ട് നമ്ബറും മൊബൈല്‍ നമ്ബറും നല്‍കിയശേഷം ലഭിക്കുന്ന വണ്‍ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം