ശൂര്‍: ബാങ്കേതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് ഒരേദിവസം, ഒരേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്ത് ചരിത്രനേട്ടം കൈവരിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഐ.സി.എല്ലിന്റെ പുതിയ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ബ്രാഞ്ചുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട എം.സി.പി. ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍വച്ച് രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ 50 പ്രമുഖര്‍ ചേര്‍ന്ന്് ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ഐ.സി.എല്‍. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ.ജി. അനില്‍കുമാര്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. കോട്ടയം നസീറും 35 കലാകാരന്മാരും അവതരിപ്പിക്കുന്ന സ്പെഷല്‍ സ്റ്റേജ് ഷോയും ഉദ്ഘാടനാഘോഷങ്ങള്‍ക്കൊപ്പം ഒരുക്കിയിരുന്നു.
ഈ സാമ്ബത്തികവര്‍ഷം പുതുതായി നൂറു ബ്രാഞ്ചുകള്‍ എന്ന ലക്ഷ്യമാണ് റെക്കോഡ് വേഗത്തില്‍ ഐ.സി.എല്‍. പൂര്‍ത്തീകരിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, എന്നീ ജില്ലകളിലായി 30-ലധികം ബ്രാഞ്ചുകളാണ് ഐ.സി.എല്‍. ഒരേദിവസം ആരംഭിക്കുന്നത്. കൂടാതെ തമിഴ്നാട്ടില്‍ എട്ട്, തെലുങ്കാനയില്‍ മൂന്ന്, ആന്ധ്രാപ്രദേശില്‍ അഞ്ച്, കര്‍ണാടകയില്‍ നാല് എന്നിങ്ങനെയാണ് പുതിയ ബ്രാഞ്ചുകള്‍. കേരളത്തില്‍ മറ്റ് ജില്ലകളില്‍ ഉടനെ ആരംഭിക്കുന്ന ബ്രാഞ്ചുകള്‍ക്കൊപ്പം നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഐ.സി.എല്‍. സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് എന്ന് സി.എം.ഡി. കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.