കൊച്ചി: ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തി. ട്രയംഫ് ഡാറ്റൊണ നല്കുന്ന ഏറ്റവും നൂതനമായ 765 സിസി എഞ്ചിനാണ് പ്രധാന പ്രത്യേകത. വില 1,055,000 രൂപ.
അനായാസം ഒഴുകുന്ന എക്സ്ഹോസ്റ്റ്, പുതുക്കിയ എയര്‍ ബോക്സ്, ഗിയര്‍ ബോക്സ്, നൂതന സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലബ്, 123 പിഎസ്പിക്, ശക്തി പകരുന്ന 11,700 ആര്‍പിഎം ടോര്‍ക്ക്, ട്രിപ്പിള്‍ സൗണ്ട് ട്രാക്ക് എന്നിവയാണ് പ്രധാന ഘടകങ്ങള്‍. അഞ്ച് റൈഡിങ് മോഡുകള്‍ വരെയുള്ള പുതിയ റൈഡ് ബൈ റൈറ്റ് ത്രോട്ടില്‍ പുതിയ റൈഡര്‍ ഫോക്കസ്ഡ് സാങ്കേതികവിദ്യയാണ്. അഞ്ച് ഇഞ്ച് ആംഗിള്‍ ക്രമീകരിക്കാവുന്ന ടിഎഫ്ടി ഉപകരണങ്ങളും ശ്രദ്ധേയമാണ്.