മുംെബെ: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.). ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായി ബന്ധിപ്പിക്കാനുള്ള യതൊരു നിര്‍ദ്ദേശവും ആര്‍.ബി.ഐ. ഇതുവരെ നല്‍കിയിട്ടില്ലെന്ന തരത്തില്‍ വിവരാവകാശ രേഖ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് തന്നെ രംഗത്തെത്തിയത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ 2017 ജൂണ്‍ ഒന്നിന് ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചതായും ഇത് നിലനില്‍ക്കുന്നതായും ആര്‍.ബി.ഐ. വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധപ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.
പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ വിവരങ്ങള്‍ നല്‍കുന്നതുവരെ മരവിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പിക്കാന്‍ യാതൊരു നിര്‍ദേശവും ആര്‍.ബി.ഐ. നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരാണ് 2017 ജൂണില്‍ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നു വിജ്ഞാപനം പുറത്തിറക്കിയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം തടയുന്നതിന് സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് കോടതിയുടെ അനുമതയിയുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടില്ലെന്നും ആര്‍.ബി.ഐയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വിവരാവകാശ രേഖയിലുണ്ടായിരുന്നു.
പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനുള്ള നിയമം ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകളും കാലാവധിക്ക് മുമ്ബ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാവുകയില്ല. ചെറുകിട അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.