മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ ടൂര്‍ഫെഡ് പാക്കേജ്

തിരുവനന്തപുരം: മൂന്നാര്‍ മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ സഹകരണ വകുപ്പിന്റെ കീഴിലുള്ള ടൂര്‍ഫെഡ് പ്രത്യേക പാക്കേജ് പുറത്തിറക്കി. ഡിസംബര്‍ 26ന് തുടങ്ങുന്ന പാക്കേജിന്റെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി. അജയകുമാറിന് നീലക്കുറിഞ്ഞി ചിത്രം കൈമാറിയായിരുന്നു ചടങ്ങ്.
രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ടൂര്‍ പാക്കേജില്‍ എക്കോപോയിന്റ്, റോക്ക് ഗാര്‍ഡന്‍, ബ്ലോസം ഗാര്‍ഡന്‍, മാട്ടുപെട്ടി ഫാം, ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ആനമുടി ടൂറിസം കേന്ദ്രങ്ങളിലെ സന്ദര്‍ശനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര, താമസം, ഭക്ഷണം എന്നിവ സഹിതം ഒരാള്‍ക്ക് 3,890 രൂപയാണ് നിരക്ക്. ഫോണ്‍. 0471 - 2305075