കൊച്ചി: യുഎസ് കന്പനിയായ നെട്രിക്സ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഐടി കന്പനികള്‍ ഏറ്റെടുത്തു. ഐഡിയാമൈന് ടെക്നോളജീസ്, എംപ്രസം ടെക്നോളജീസ് എന്നീ കന്പനികളാണ് നെട്രിക്സ് ഏറ്റെടുത്തത്. ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെട്രിക്സിന് അമേരിക്കയിലെ 11 മെട്രോ നഗരങ്ങളില്‍ സാന്നിധ്യമുണ്ടെന്ന് എംപ്രസം ടെക്നോളജീസ് എന്‍ജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അജീഷ്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചെന്പുമുക്ക് ആസ്ഥാനമായുള്ള എംപ്രസം ടെക്നോളജീസ് മൊബൈല്‍ ആപ് ഡെവലപ്മെന്റ്, ഐഒഎസ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ആന്‍ഡ്രോയ്ഡ് ആപ് ഡെവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷന്‍സ്, എന്റര്‍പ്രൈസ് മൊബിലിറ്റി സൊല്യൂഷന്‍സ്, ഐഒടി സൊല്യൂഷന്‍സ്, വെബ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ആപ്ലിക്കേഷന്‍സ് പ്ലാറ്റ്ഫോംസ്, ക്ലൗഡ്, വെബ് ടെക്നോളജി, റെസ്റ്റ് സോപ് തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
പടമുഗള്‍ ആസ്ഥാനമായുള്ള ഐഡിയാമൈന് ടെക്നോളജീസ് ക്ലൗഡ് സര്‍വീസ്, അഷൂര്‍, മാഗ് നെറ്റോ ഹോസ്റ്റിംഗ്, റിമോട്ട് സര്‍വര്‍ മാനേജ്മെന്റ്, വിന്‍ഡോസ് സര്‍വര്‍ മാനേജ്മെന്റ, ലിനക്സ് സര്‍വര്‍ മാനേജ്മെന്റ തുടങ്ങിയ സേവനങ്ങളാണ് നല്കി വരുന്നത്. നെട്രിക്സ് പാര്‍ട്ണറും മാനേജിംഗ് ഡയറക്ടറുമായ റോബ് ഡാംഗ്, പാര്‍ട്ണറും വെര്‍ട്ടിക്കല്‍ സൊല്യൂഷന്‍സ് ഡയറക്ടറുമായ ഗ്രീഗറി പ്രൈസ്, ഡയറക്ടര്‍ സ്റ്റീഫന്‍ ഡ്രസ്, ഐഡിയാമൈന് ടെക്നോളജീസ് സിഇഒയും എംപ്രസം ടെക്നോളജീസ് ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റുമായ ജ്യോതിസ് ജോസഫ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.