വിദേശ സ്ഥാപന നിക്ഷേപകരിലൂടെ 400 മുതല്‍ 600 കോടി വരെ സമാഹരിക്കുമെന്നും 2019 മാര്‍ച്ചിനു ശേഷം ഐപിഒ ഉണ്ടാകുമെന്നും കാത്തലിക് സിറിയന്‍ ബാങ്ക്. പ്രതിസന്ധികളെ അതിജീവിച്ച് ബാങ്ക് നേട്ടത്തിന്റെ പാതയിലേക്കു കടന്നെന്നു ചെയര്‍മാന്‍ സി. അനന്തരാമന്‍ പറഞ്ഞു.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബാങ്ക് 1.55 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലും ലാഭം നേടി. ക്യൂ.ഐ.പിയില്‍ നിന്ന് നിക്ഷേപം ലഭിക്കുകയും ധനസ്ഥിതി കൂടുതല്‍ സ്ഥിരത കൈവരിക്കുകയും ചെയ്താല്‍ അടുത്ത സാമ്ബത്തിക വര്‍ഷം ബാങ്ക് പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2016 സാമ്ബത്തിക വര്‍ഷം 149 കോടി നഷ്ടത്തിലായിരുന്നു ബാങ്ക്. എന്നാല്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ ലാഭത്തിന്റെ പ്രധാന പങ്ക് ട്രഷറി വിഭാഗത്തില്‍ നിന്നായിരുന്നു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഒന്‍പതു കോടിയുടെയും രണ്ടാം പാദത്തില്‍ 34 കോടിയുടെയും മൊത്ത വരുമാനം ലഭിച്ചു. ആദ്യപാദത്തില്‍ 14 കോടിയുടെ നഷ്ടം നേരിട്ടെങ്കിലും രണ്ടാം പാദത്തില്‍ ലാഭത്തിലായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.