സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനറും, വ്യവസായിയുമായ ഗൗരി ഖാന് ഇന്റീരിയര്‍ ഡിസൈനിന്റെ ഭാഗമായി പരവതാനികളുടെ ആദ്യ ശേഖരം പാരീസില്‍ അവതരിപ്പിച്ചു. ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ ഭാര്യയാണ് ഗൗരി ഖാന്. 2018 ജനുവരിയില്‍ പാരീസില്‍ ജയ്പൂര്‍ പരവതാനികളുടെ ആദ്യ ശേഖരവും പ്രദര്‍ശിപ്പിക്കുമെന്ന് ട്വീറ്ററിലൂടെ ഗൗരി അറിയിച്ചു.