കൊച്ചി: സ്വര്‍ണ വ്യാപാര മേഖലയ്ക്ക് നല്‍കിയ ആജീവനാന്ത മികവിന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ നല്‍കുന്ന പുരസ്കാരത്തിന് ഭീമ ഗ്രൂപ്പ് (കോഴിക്കോട്) ചെയര്‍മാന്‍ ബി. ഗിരിരാജന്‍ അര്‍ഹനായി. ഭീമ ജുവലേഴ്സ് (തിരുവനന്തപുരം) ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദനാണ് കേരളത്തിലെ മികച്ച വ്യാപാരി.
കേരളത്തിലെ ടോപ് എന്‍ഡ് സ്വര്‍ണ വ്യാപാരികള്‍ക്കുള്ള പുരസ്കാരം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, കല്യാണ്‍ ജുവലേഴ്സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, ജോസ്കോ ജുവലേഴ്സ് ചെയര്‍മാന്‍ പി.എ. ജോസ് എന്നിവര്‍ അര്‍ഹരായി. കോഴിക്കോട് കൊടുവള്ളി കെ.ജി.എം ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെ. സുരേന്ദ്രനാണ് മികച്ച സംരംഭകന്‍. കരുനാഗപ്പള്ളി കോയിക്കല്‍ ജുവലറി ഉടമ അഡ്വ. എസ്. അബ്ദുള്‍ നാസര്‍, ഷാജു ചിറയത്ത് (ചിറയത്ത് ജുവലറി) എന്നിവരാണ് മികച്ച കോ - ഓര്‍ഡിനേറ്റര്‍മാര്‍.
ജുവലറി രംഗത്തെ മികവിനുള്ള വിവിധ പുരസ്കാരങ്ങള്‍ എം. ബാലന്‍ (സരസ്വതി ജുവലറി, കണ്ണൂര്‍), കെ. സുരേന്ദ്ര റാവു (സൂരജ് ജുവലറി കോഴിക്കോട്), ബേബിച്ചന്‍ മൂഴയില്‍ (മൂഴയില്‍ ജുവലേഴ്സ്), ബി.എം. നാഗരാജന്‍ (രാജന്‍ ജുവലറി, തിരുവനന്തപുരം), രാമകൃഷ്ണന്‍ (ലക്ഷ്മി ജുവലറി, കൊടുങ്ങല്ലൂര്‍), ടി.ഡി. ജോസ് (ദേവസി ജുവലറി, തൃശൂര്‍), ടി.എം. റഫീക്ക് (പ്രൈം ജുവലേഴ്സ്, തൃശൂര്‍) എന്നിവര്‍ കരസ്ഥമാക്കി. പുരസ്കാരങ്ങള്‍ 28, 29 തീയതികളില്‍ നെടുമ്ബാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍ സമ്മാനിക്കും.