ഓഹരി വിപണികള്‍ റെക്കോഡ് ഉയരത്തില്‍ വ്യാപാരം ചെയ്യുന്നു. സെന്‍സെക്‌സ് രാവി
ലെ 138 പോയന്റ് ഉയര്‍ന്ന് 33,295ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46 പോയന്റ് ഉയര്‍ന്ന് 10,369ലും എത്തി. വെള്ളിയാഴ്ചത്തെ നേട്ടമാണ് ഓഹരി വിപണി മറികടന്നത്. കമ്പനികളുടെ ത്രൈമാസ ഫലങ്ങളില്‍ ഉണര്‍വുണ്ടാകുന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കു
ന്നത്. ഏഷ്യന്‍ വിപണികളിലെ നേട്ടവും തുണച്ചു.
ആഭ്യന്തര നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വാങ്ങുന്നുണ്ട്. പൊതുമേഖലാ ബാങ്കുക
ളുടെയും നിര്‍മാണ മേഖലയിലെയും ഓഹരികള്‍ ലാഭത്തിലാണ്. രണ്ടാം പാദത്തില്‍ മികച്ച ലാഭം കൈവരിച്ചതിനെ തുടര്‍ന്ന് മാരുതി സുസുക്കിയുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാ
പാരം ചെയ്യുന്നത്. ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് എന്നിവ
യാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. എയര്‍ടെല്ലിന്റെ മാതൃകമ്പനിയായ ഭാരതി ടെലികോം 4.62 ശതമാനം ഓഹരികള്‍ വാങ്ങുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ടെല്ലിന്റെ ഓഹരി
കളും നേട്ടത്തിലാണ്. ടെലികോം മേഖലയിലെ മത്സരം അതിജീവിക്കാന്‍ 9,623 കോടി രൂപ
യാണ് ഭാരതി ടെലികോം നിക്ഷേപിക്കുന്നത്.