അഡോള്‍ഫ് ഹിറ്റ്‌ലറുടെ മേല്‍മീശയോട് സാമ്യം തോന്നുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മൊബൈല്‍ ഷോപ്പിങ് ആപ്പിന്റെ ഐക്കണ്‍ തിരുത്തി ഇ കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍. ലോേഗായുടെ നീല നിറത്തിലുള്ള റിബ്ബണിലാണ് മാറ്റം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ആമസോണ്‍ ആപ്പ് ഐക്കണില്‍ മാറ്റം വരുത്തുന്നത്. ആമസോണിന്റെ ലോഗോക്ക് മുകളിലെ നീല റിബ്ബണ്‍ ഐക്കണ്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ മേല്‍മീശയോട് സാമ്യം തോന്നുന്നതാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ട്വിറ്ററില്‍ ഉള്‍പ്പെടെ വന്‍ ചര്‍ച്ചയുമായിരുന്നു. ഇതോടെ ആമസോണ്‍ പഴയ ഐക്കണിന് പകരം പുതിയ ഐക്കണ്‍ പുറത്തിറക്കുകയായിരുന്നു. നീല നിറത്തിലെ റിബ്ബണിന്റെ ഒരു ഭാഗത്തേക്ക് മടക്കിയ നിലയിലാണ് പുതിയ ഐക്കണ്‍