പോളിസി സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്നതു തടയാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഉപാധികള്‍ ഏര്‍പ്പെടുത്തുന്നു. എളുപ്പം മനസ്സിലാകുന്ന തരത്തിലായിരിക്കണം പരസ്യങ്ങള്‍. പരസ്യങ്ങള്‍ നല്‍കി 7 ദിവസത്തിനുള്ളില്‍ പകര്‍പ്പ് അധികൃതര്‍ക്കു നല്‍കണം. ഏജന്റുമാരുടെ പരസ്യത്തിനും കമ്പനികളുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്നു നിയമഭേദഗതിയില്‍ പറയുന്നു.
ഇന്‍ഷുറന്‍ പോളിസിയാണെന്നു തോന്നാത്തവിധമുള്ളതും ഇല്ലാത്ത സുരക്ഷ ഉണ്ടെന്നു തോന്നിക്കുന്നതുമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ പാടില്ല. മറ്റു പദ്ധതികളുടെ പേരും ലോഗോയും ഉപയോഗിക്കുക, പോളിസിയിലെ നഷ്ടസാധ്യതകള്‍ മറച്ചുവയ്ക്കുക, തെറ്റായ അവകാശവാദങ്ങളും നിബന്ധനകളും വെളിപ്പെടുത്താതിരിക്കുക, മറ്റു കമ്പനികളുടെ പോളിസികളെ കുറിച്ചുള്ള അനാവശ്യ താരതമ്യം വിലക്കുക, ഇന്റര്‍നെറ്റ് വഴിയോ മറ്റു ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഉള്ള പരസ്യങ്ങള്‍ ആധികാരികമെന്ന് ഉറപ്പാക്കാന്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുക തുടങ്ങിയവയാണ് ഇന്‍ഷുറന്‍സ് അഡ്വര്‍ടൈസ്‌മെന്റ്‌സ് ആന്‍ഡ് ഡിസ്‌ക്ലോഷറിലെ (2021) ലെ വ്യവസ്ഥകള്‍.