മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

നുവാന്‍സ് കമ്യൂണിക്കേഷനെ മൈക്രോസോഫ്റ്റ് വാങ്ങുന്നു

മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്പീച് ടെക്‌നോളജി കമ്പനിയായ നുവാന്‍സ് കമ്യൂണിക്കേഷന്‍ ഇന്‍കോര്‍പറേറ്റഡിനെ വാങ്ങുന്നു. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. മൈക്രോസോഫ്റ്റ് കമ്പനിയും മസാചുസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നുവാന്‍സും തമ്മിലെ ഇടപാട് ടെക്‌നോളജി രംഗത്ത് മൈക്രോസോഫ്റ്റിന്റെ കുതിപ്പിന്റെ വേഗം കൂട്ടും.