മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

കെ. മാധവന്‍ വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്

 

വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റായി കെ. മാധവനെ തിരഞ്ഞെടുത്തു. ഡിസ്നി, സ്റ്റാര്‍, ഹോട്ട്‌സ്റ്റാര്‍ ബിസിനസുകള്‍, വിനോദം, കായികം, പ്രാദേശിക ചാനലുകള്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കെ. മാധവന്‍ നേതൃത്വം നല്‍കും. ചാനല്‍ വിതരണം, പരസ്യം എന്നിവയുടെ മേല്‍നോട്ടവും എട്ട് ഭാഷകളിലുള്ള ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്പോര്‍ട്‌സ്, സിനിമകള്‍ എന്നിവയില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്വവും അദ്ദേഹത്തിനാണ്. 2019 മുതല്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവന്‍, കമ്പനിയുടെ ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസിന്റെ മേല്‍നോട്ടം വഹിച്ചു. നിലവില്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ്) പ്രസിഡന്റായും സി.ഐ.ഐയുടെ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് നാഷണല്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.