ഇന്ത്യയില്‍ മിനി ടിവി അവതരിപ്പിച്ച് ആമസോണ്‍. പ്രൈമില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും സൗജന്യമായി വീഡിയോ കണ്ട് ആസ്വദിക്കാമെന്ന പ്രത്യേകതയാണ് മിനി ടിവിക്കുള്ളത്. ആമ സോണ്‍ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ ഡോട്ട് ഇന്‍ എന്ന ഷോപ്പിംഗ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉള്‍പ്പടെയുള്ള വീഡിയോകള്‍ കാണാന്‍ സാധിക്കുക. വീഡിയോയ്ക്കിടെ യൂട്യൂബിലേത് പോലെ പരസ്യങ്ങളും കാണും.
ആമസോണ്‍ വീഡിയോ പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയ്ക്ക് പുറമെയാണ് പുതിയ സേവനം കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സേവനം പൂര്‍ണമായും സൗജന്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് മിനി ടിവി ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ആപ്പിലും മൊബൈല്‍ വെബിലും ഈ സേവനം പിന്നീട് അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.