റെനോ അടുത്തിടെ പുറത്തിറക്കിയ ലോഗോ കൂടുതല്‍ ആധുനികവും ഊര്‍ജ്ജസ്വലവുമാണ്.1992ല്‍ ആദ്യമായി ലോഗോ നിര്‍മ്മിച്ചതിനുശേഷം 2015ല്‍ റീഡൈന്‍ചെയ്തു. അത് ഇപ്പോള്‍ വീും പരിഷ്‌ക്കരിച്ച് പുറത്തിറക്കുന്നു. ലാന്‍ഡര്‍ & ഫിച്ച് കണ്‍സള്‍ട്ടന്റുമാരുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത പുതിയ ലോഗോ അടുത്ത വര്‍ഷം മുതല്‍ എല്ലാ റെനോ ബ്രാന്‍ഡ് വാഹനങ്ങളിലും റെനോ നെറ്റ്വര്‍ക്കിലുടനീളം ഘട്ടംഘട്ടമായി ആരംഭിക്കും. 2022 ല്‍ വിപണിയിലെത്താന്‍ പോകുന്ന പുതിയ മെഗെയ്ന്‍ ഇ-ടെക് ഇലക്ട്രിക്കിന്റെ പിന്‍ഭാഗത്ത് ലോഗോയുടെ ചിത്രം ദൃശ്യമാകും. 2024 ഓടെ റെനോ ശ്രേണി മുഴവന്‍ പുതിയ ലോഗോ ആയിരിക്കും ഉപയോഗിക്കുക.