മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

അച്ചടി മാധ്യമങ്ങളില്‍ 60% പരസ്യ വളര്‍ച്ച



റീട്ടെയില്‍ മേഖലയില്‍ ജനുവരി-ഓഗസ്റ്റ്'21 കാലയളവിലെ Tam AdEx റിപ്പോര്‍ട്ട് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവില്‍ ടെലിവിഷനിലെ പരസ്യ വോള്യങ്ങളില്‍ 55 ശതമാനം വര്‍ധനവാണ്.
ചില്ലറ വില്‍പ്പന വിഭാഗത്തിലെ പരസ്യത്തില്‍ ജ്വല്ലറികള്‍ (57 ശതമാനം), ഇലക്ട്രോണിക്സ് (16 ശതമാനം), വസ്ത്രങ്ങള്‍ (13 ശതമാനം), ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍ (4 ശതമാനം), ഫര്‍ണിച്ചറുകള്‍ (3 ശതമാനം) ഒപ്റ്റിക്കല്‍സ് 0.4 ശതമാനം എന്നിങ്ങനെയാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 450-ലധികം എക്സ്‌ക്ലൂസീവ് ബ്രാന്‍ഡുകള്‍ റീട്ടെയില്‍ മേഖലയിലെ പരസ്യങ്ങളില്‍ ഈ വര്‍ഷം പ്രത്യക്ഷപ്പെട്ടു. അച്ചടി മാധ്യമത്തില്‍ പരസ്യത്തിന്റെ 25 ശതമാനം വിഹിതവുമായി ഇലക്ട്രോണിക്‌സ് വിഭാഗമാണ് ഒന്നാമത്. റേഡിയോയില്‍, മൊത്തം റീട്ടെയില്‍ പരസ്യ വോള്യങ്ങളുടെ 28 ശതമാനവുമായി ജ്വല്ലേഴ്സ് വിഭാഗം ഒന്നാമതെത്തി. ഡിജിറ്റല്‍ രംഗത്ത് പരസ്യത്തിന്റെ 22 ശതമാനം വിഹിതവുമായി ഇലക്ട്രോണിക്സ് വിഭാഗമാണ് മുന്നില്‍.