പേഴ്‌സണല്‍ കെയര്‍ രംഗത്ത് രാജ്യത്തെ ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് (യൂണീകോണ്‍) ഗൂഡ് ഗ്ലാം ഗ്രൂപ്പ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ്-ടു-കൊമേഴ്‌സ് ബിസിനസ് ഗ്രൂപ്പാണ് ഇത്.
ഈ വര്‍ഷം യൂണികോണാകുന്ന മൂപ്പത്തിയഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പ് ആണ് ഗൂഡ് ഗ്ലാം. 2015ല്‍ പ്രിയങ്ക ഗില്‍, ദര്‍പന്‍ സാംഗ്വി, നൈയ്യാ സാഗി എന്നിവര്‍ ചേര്‍ന്ന് മൈഗ്ലാം എന്ന പേരില്‍ സ്ഥാപിച്ച കമ്പനിയാണ് പിന്നീട് ഗുഡ് ഗ്ലാം ഗ്രൂപ്പ് എന്ന് പേര് മാറ്റിയത്. മൈഗ്ലാം എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ കമ്പനി വില്‍ക്കുന്നുണ്ട്. 120 മില്യണ്‍ ഡോളറിന്റെ പ്രതിശീര്‍ഷ വരുമാനമാണ് കമ്പനിക്ക് ഉള്ളത്.