മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ഇഡാറ്റാ റെക്കോര്‍ഡ് ആരോഗ്യ പദ്ധതി നാളെ തുടങ്ങും


ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച ഇഡാറ്റാ റെക്കോര്‍ഡ് ആരോഗ്യ പദ്ധതി നാളെ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ 13 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. ഈ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധിക്കും. ഓരോ സ്ഥലത്തുമെത്തുന്ന രോഗികളുടെ പൂര്‍ണവിവരം അസുഖത്തിന് നല്‍കിയ ചികിത്സാവിവരം എന്നിവ അപ്പോള്‍ തന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യും.

ഈ പദ്ധതിയ്ക്കായി 96 കോടി രൂപയാണ് ലോകബാങ്ക് സഹായിച്ചത്. എല്ലാവര്‍ക്കും ആരോഗ്യം എന്ന നിലയിലാണ് എല്ലാവരുടെ ചികിത്സാവിവരം ഓണ്‍ലൈനാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചത്.
ഫണ്ട് അനുവദിച്ചപ്പോള്‍ സോഫ്റ്റ്‌വെയര്‍ രൂപീകരിക്കാന്‍ സി.ഡിറ്റിനെ ഏല്‍പ്പിച്ചു. എന്നാല്‍ പകുതി വച്ച് സി.ഡിറ്റ് അത് ഉപേക്ഷിച്ചു. പിന്നീട് ഐ.ടിമിഷന്‍ മുന്‍കൈ എടുത്താണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. ഇപ്പോള്‍ കമ്മിഷന്‍ ചെയ്യുന്ന പദ്ധതിയുടെ സോഫ്റ്റ് വെയര്‍ തയാറാക്കിയത് ഹാലറ്റ് പാക്കാര്‍ഡ് എന്റര്‍പ്രൈസസാണ്. ഇവര്‍ സംസ്ഥാന ഐ.ടി മിഷനും കെല്‍ട്രോണുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.