പ്രാദേശിക ഏജന്‍സിയായ ചൈത്രയെ ലിയോ ബര്‍നെറ്റ് വേള്ഡ്വൈഡിന്റെ ഇന്ത്യന്‍ വിഭാഗമാക്കി മാറ്റിയ അരവിന്ദ് ശര്‍മ്മക്ക്, പരസ്യ വ്യവസായത്തില്‍ രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. പരസ്യരംഗത്തിന് അദ്ദേഹം നല്കിയ സേവനങ്ങള്‍ കണക്കിലെടുത്ത് 2021-ലെ അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന് ഓഫ് ഇന്ത്യയുടെ (AAAI ) ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കുമെന്ന് പ്രസിഡന്റ് അനുപ്രിയ ആചാര്യ വ്യക്തമാക്കി.