എലോണ്‍ മസ്‌കിന്റെ 2018ലെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്കെതിരെ ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി 162 മില്യണ്‍ ഡോളറിന് കേസ് ഫയല്‍ ചെയ്തു. സ്റ്റോക്ക് വാറന്റുമായി ബന്ധപ്പെട്ട കരാര്‍ ടെസ്ല ലംഘിച്ചുവെന്ന് അമേരിക്കന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ആരോപിച്ചു, കാരണം മസ്‌കിന്റെ ട്വീറ്റുകള്‍ ഓഹരി വിലയില്‍ കുറവിന്് കാരണമായി. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.
പരാതി പ്രകാരം, ടെസ്ല 2014-ല്‍ ജെപി മോര്‍ഗന് സ്റ്റോക്ക് വാറന്റുകള്‍ വിറ്റിരുന്നു, 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാലഹരണപ്പെടുമ്പോള്‍ അതിന്റെ ഓഹരി വില കരാര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ള 'സ്‌ട്രൈക്ക് പ്രൈസ്' കവിയുകയാണെങ്കില്‍ ഓഹരികള്‍ കൈമാറുകയോ നിക്ഷേപ ബാങ്കിന് പണം നല്‍കുകയോ ചെയ്യേണ്ടതുണ്ട്.
സ്ട്രൈക്ക് വില ക്രമീകരിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും 2018 ഓഗസ്റ്റ് 7-ന് ടെസ്ലയെ ഒരു ഷെയറിന് 420 ഡോളര്‍ എന്ന നിരക്കില്‍ ടെസ്ലയെ പ്രൈവറ്റ് ആയി എടുക്കാമെന്നുള്ള മസ്‌ക്കിന്റെ ട്വീറ്റിനെ തുടര്‍ന്നാണ് ഇത് ഗണ്യമായി കുറച്ചതെന്നും അതിനുള്ള ഫണ്ടിംഗ് അദ്ദേഹം നേടിയിട്ടുണ്ടെന്നും ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് പറഞ്ഞു.